ഉപ്പുതറ

UPPUTHARA

 

ജെയ്മോൾ രാജേഷ് (ഉപ്പുതറ ബ്ലോക്ക് ഡിവിഷൻ മെമ്പർ 8078007701)

     ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിലുമായാണ്  ഉപ്പുതറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.  കിഴക്ക് പെരിയാർ നദി, പടിഞ്ഞാറ് മീൻമുട്ടി തടാകം, തെക്ക് ചിന്നാർ കരിന്തരുവി പുഴകൾ, വടക്ക് കാക്കത്തോട് സംരക്ഷിത വനം എന്നിവയാണ് ഈ പഞ്ചായത്തിന്‍റെ അതിരുകൾ.  ഭൂമിശാസ്ത്രപരമായി, മലകൾ, അതിതീവ്ര ചരിവുള്ള പ്രദേശങ്ങൾ, താഴ്വരകൾ. ചതുപ്പ് നിലങ്ങൾ, പാറക്കെട്ടുകൾ എന്നിങ്ങനെ ആറ് തരം ഭൂപ്രകൃതികളായി ഉപ്പുതറയെ തിരിച്ചിരിക്കുന്നു.  ആകെ വിസ്തൃതിയുടെ 40 ശതമാനവും താഴ്വരകളാണ്.