അറിയിപ്പുകൾ

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താഴെ പറയുന്ന യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്കലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ അഥവാ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസ്സായിരിക്കണം. പ്രായം – 18 നും 30 നും ഇടയിൽ. എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് പ്രായപരിധിയിൽ 3 വർഷത്തെ ഇളവുണ്ട്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുമായി 27.10.2026 രാവിലെ 10.30 ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 04868 272482.