മഴക്കാല പൂർവ്വ ശുചീകരണം
June 22, 2026
കട്ടപ്പന ബ്ലോക്ക് - മഴക്കാല പൂർവ്വ ശുചീകരണം
1. ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
മഴക്കാലപൂർവ്വ ശുചീകരണം 2026 ന്റെ ഭാഗമായി ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 24.05.2026 ൽ ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ അണക്കര ടൌൺ, വാർഡുകളിലെ വിവിധ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ മെഗാ ക്ലീനിംഗ് പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, മർച്ചന്റ് അസ്സോസ്സിയേഷൻ അംഗങ്ങൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ബന്ധപ്പെട്ട വാർഡ് മെമ്പർമാർ എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി, പഞ്ചയാത്ത് ആസ്ഥാനം, അണക്കര പി.എച്ച്.സി, അണക്കര സ്കൂൾ എന്നിവിടങ്ങളിൽ മെഗാ ക്ലീനിംഗ് നടത്തിയിട്ടുണ്ട്.
2. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്
കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും മഴക്കാലത്തിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടത്തിയിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 17 വാർഡുകളിൽ നിന്നും ശേഖരിച്ച പൊതു മാലിന്യങ്ങൾ തരംതിരിച്ച് MCF ലേക്ക് മാറ്റി. വാർഡ് സാനിട്ടേഷൻ കമ്മറ്റി പുനസംഘടിപ്പിച്ചു. പൊതു കുളങ്ങളും വാട്ടർ ടാങ്കുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചു. കൊതുക് പെരുകുന്നത് തടയുന്നതിനായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. റോഡുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തതിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി.
3. ഉപ്പുതറ ഗ്രാമപഞ്ചായത്ത്
ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഴക്കാലത്തിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കിണറുകൾ കുളങ്ങൾ മുതലായവ വൃത്തിയാക്കിയിട്ടുണ്ട്. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂളുകളുടെ പരിസരങ്ങൾ വിദ്യാർത്ഥികളുടെ സഹായത്തോടെ വൃത്തിയാക്കുകയും ഹരിതകർമ്മ സേനാംഗങ്ങൾ എല്ലാ വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീൻ വേംസ്, ഇക്കോമിത്ര എന്ന സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിവിധ അഴുക്കുചാലുകൾ, ഓടകൾ എന്നിവ വൃത്തിയാക്കിയിട്ടുണ്ട്. വിവിധ വാർഡുകളിൽ കൊതുകു വർദ്ധനവിന് കാരണമാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ആയവ ശുചീകരിക്കുകയും വെള്ളക്കെട്ടുകൾ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്.
4. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്
27.04.2026 ന് അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശൂചീകരണ പ്രവർത്തനങ്ങൾ നടന്നു. മാട്ടുക്കട്ട, പരപ്പ്, ചപ്പാത്ത്, മേരികുളം, സുൽത്താനിയ എന്നീ ടൌണുകൾ കേന്ദ്രീകരിച്ച് ബൃഹത്തായ ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. അയ്യപ്പൻകോവിൽ പി.എച്ച്.സി യുടെ നേതൃത്വത്തിൽ ആരംഭിച്ച ശുചീകരണ യജ്ഞം ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, ശുചിത്വമിഷൻ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറിലധികം ആളുകൾ ടി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
5. ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
08.05.2026 ന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ്, ശുചിത്വമിഷൻ പ്രതിനിധികൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. എല്ലാ വാർഡുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പാതയോരങ്ങളും കവലകളും കേന്ദ്രീകരിച്ച് പ്രധാന ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
6. വണ്ടൻമേട് ഗ്രാമപഞ്ചായത്ത്
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 24.04.2026 വണ്ടൻമേട് ടൌൺ, പുറ്റടി ടൌൺ, ചേറ്രുകുഴി ടൌണിലും റോഡിലും ശുചീകരണ പ്രവർത്തനങ്ങൾ സി.എച്ച്.സി നേതൃത്വത്തിൽ വിജയകരമായി നടന്നു. കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, ശുചിത്വമിഷൻ പ്രതിനിധികൾ എന്നിങ്ങനെ 200 ആളുകൾ പങ്കെടുത്തു.